പൗരത്വമില്ലാത്ത അന്യരാജ്യക്കാര്‍ കേരളത്തിലേക്ക് കുടിയേറുന്നു

സ്വലേ

Jan 31, 2020 Fri 08:43 PM

കണ്ണൂര്‍: ഒരു നിബന്ധനയുമില്ലാതെ എല്ലാ വിദേശികളെയും ഉള്‍ക്കൊള്ളാന്‍ തയാറാണെന്ന രീതിയിലുള്ള കേരള സര്‍ക്കാരിന്റെ നിലപാടിന്റെ ബലത്തില്‍ പൗരത്വമില്ലാത്ത അന്യരാജ്യക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറുന്നതായി സൂചന. ഇതു സംബന്ധിച്ച്‌ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചു.


ദേശീയ പൗരത്വ പട്ടിക വന്നാല്‍ അതില്‍ നിന്ന് പുറത്താകുമെന്നുറപ്പായവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറുന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കവെ സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരല്ലാത്ത അന്യരാജ്യക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പറഞ്ഞിരുന്നു.

  • HASH TAGS
  • #india
  • #kerala
  • #cab
  • #caa
  • #caainkerala
  • #keralagovernment