കാസര്‍ഗോഡില്‍ സതീഷ് ചന്ദ്രന്‍ മുന്‍പില്‍

സ്വന്തം ലേഖകന്‍

May 23, 2019 Thu 05:56 PM

കാസര്‍ഗോഡ്:  വോട്ടെണ്ണല്‍ തുടങ്ങിയ ശേഷം ആദ്യമായി കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ മുന്‍പില്‍. 4000 വോട്ട്കള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂര്‍,കല്ല്യാശേരി മണ്ഡലങ്ങളിലെ വോട്ടുകളാണ് സതീഷ് ചന്ദ്രന് അനൂകൂലമായി ലഭിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയമുറപ്പാക്കും എന്നായിരുന്നു. വോട്ട് എണ്ണിതീരുമ്പോള്‍ യുഡിഎഫ് 19 സീറ്റില്‍ മുന്നേറുന്നു. 2019 ലോകസഭാ ഫലം യുഡിഎഫ് ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കെ.സുധാകരന്‍, കോഴിക്കോട് എം.കെ രാഘവന്‍, മലപ്പുറം കുഞ്ഞാലികുട്ടി, പൊന്നാനി ഇ.ടി.മുഹമ്മദ് ബഷീര്‍ മുതല്‍ വടക്കന്‍ മണ്ഡലങ്ങള്‍ തുടങ്ങി തിരുവനന്തപുരം ശശി തരൂര്‍ വരെ വമ്പിച്ച ലീഡില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 


  • HASH TAGS