ലച്ചുവായി ഇനിയില്ലെന്ന് നടി ജൂഹി റുസ്തഗി : വീഡിയോ

സ്വന്തം ലേഖകന്‍

Feb 02, 2020 Sun 03:08 AM

ലച്ചുവായി ഇനി ഉപ്പും മുളകും സീരിയലില്‍ ഇല്ലെന്ന് നടി ജൂഹി റുസ്ഗതി. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സീരിയലില്‍ ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നിരുന്നു. ഇതിനുശേഷം ജൂഹി സീരിയലില്‍ അഭിനയിച്ചിട്ടില്ല.


സീരിയലില്‍ അഭിനയിക്കുന്നതുകൊണ്ട് പഠിപ്പ് നടക്കുന്നില്ലെന്നും കുടുംബത്തില്‍ നിന്നും ഉഴപ്പി നടക്കുന്നത് കൊണ്ട് പ്രഷറുണ്ടെന്നും ജൂഹി പറഞ്ഞു.ഇനി സീരിയലിലേക്ക് തിരിച്ചു വരില്ലേ എന്ന് ചോദ്യം തുടര്‍ച്ചയായി നേരിടേണ്ടി വരുന്നതിനാലാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്ന് ജൂഹി പറഞ്ഞു. സിനിമയില്‍ നല്ല അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി. അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്ര പോകുന്നതെന്നും അതിനു സമയം കണ്ടെത്തേണ്ടതുണ്ടെന്നും ജൂഹി പറഞ്ഞു.
  • HASH TAGS