കണ്ണു നനഞ്ഞ് നീരജ് : കൈയ്യടി നേടി ഗൗതമന്‍

സ്വന്തം ലേഖകന്‍

Feb 02, 2020 Sun 04:38 AM

ഗൗതമന്റെ രഥം ഫസ്റ്റ് ഷോ കണ്ട് ആരാധകരുടെ അഭിപ്രായമറിയാനിരുന്ന നടന്‍ നീരജ് മാധവനും സംവിധായകനും ഞെട്ടി. തീരാക്കഥ എന്ന ഗാനത്തില്‍ പടം തീര്‍ന്നു എന്‍ഡ് ക്രഡിറ്റ്‌സ്  തുടങ്ങിയപ്പോള്‍ നിലയ്ക്കാത്ത കൈയ്യടി. ഇത് കണ്ടതോടെ സിനിമയുടെ സംവിധായകനും നീരജ് മാധവനും കണ്ണുനിറഞ്ഞ് കെട്ടിപിടിച്ച് സന്തോഷം പങ്കുവെക്കുകയായിരുന്നു. ഈ നിമിഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഒരു കുറിപ്പും എഴുതിയ നീരജിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍.


സാറ്റ്‌ലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകന്‍, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍ പ്രേക്ഷകര്‍ എന്നിങ്ങനെ എല്ലാവര്‍ക്കും പോസ്റ്റിലൂടെ നന്ദി അറിയിക്കുകയായിരുന്നു നീരജ്.


പോസ്റ്റിന്റെ പൂര്‍ണ രൂപം


സാറ്റ്‌ലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകന്‍, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററില്‍ ഏറ്റവും പിറകിലെ നിരയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തില്‍ പടം തീര്‍ന്നു എന്‍ഡ് ക്രഡിറ്റ്‌സ്  തുടങ്ങിയപ്പോള്‍ നിലയ്ക്കാത്ത കൈയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി .....


  • HASH TAGS

LATEST NEWS