കൊറോണ വൈറസ് : താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിച്ച് ചൈന

സ്വലേ

Feb 02, 2020 Sun 03:22 PM

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ  താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മിക്കുകയാണ് ചൈന. ഒരാഴ്ച കൊണ്ട് നിര്‍മാണം അന്തിമ ഘട്ടത്തിലെത്തിയ ആശുപത്രികളിലൊന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. 


വൈറസിന്റെ  കേന്ദ്രമായ വുഹാനിലാണ് രണ്ട് ആശുപത്രികള്‍ പണിയുന്നത്. ഒരാഴ്ച പിന്നിടുമ്പോള്‍ നിര്‍മാണം അന്തിമഘട്ടത്തിലാണ്. രണ്ടരലക്ഷം സ്ക്വയര്‍ഫീറ്റ് സ്ഥലം ജെ.സി.ബിയും ബുള്‍ഡോസറും കൊണ്ട് ഇടിച്ചുനിരത്തി പണി തുടങ്ങി. 4000ത്തിലധികം തൊഴിലാളികൾ ആശുപത്രി നിർമ്മാണത്തിന്റെ കഠിന പ്രയത്നത്തിലാണ്.

  • HASH TAGS
  • #coronavirus
  • #hospital
  • #ചൈന