നിര്‍ഭയ കേസ്: ശിക്ഷ ഒരുമിച്ച്‌ നടപ്പാക്കണമെന്നില്ല

സ്വലേ

Feb 03, 2020 Mon 09:03 AM

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ പ്രതികള്‍ നിയമത്തെ കൂട്ടുപിടിച്ച്‌ വധശിക്ഷ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും നാലുപേരുടെയും ശിക്ഷ ഒരുമിച്ച്‌ നടപ്പാക്കണമെന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. നിര്‍ഭയക്കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ്‌കോടതി ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് സോളിസിറ്റ് ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം അറിയിച്ചത്.


വധശിക്ഷ സ്റ്റേ ചെയ്തുള്ള പട്യാലകോടതി ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും സര്‍ക്കാര്‍ വാദിച്ചു.


ശിക്ഷ വൈകിപ്പിക്കുന്നത് നീതി നിഷേധമാണ്. വധശിക്ഷ നടപ്പാക്കുന്നത് മനഃപൂര്‍വം വൈകിപ്പിക്കുകയാണ്.

  • HASH TAGS
  • #crime
  • #Rape
  • #nirbaya
  • #nirbayacase
  • #delhirape
  • #delhirapecase