പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തി

സ്വലേ

Feb 03, 2020 Mon 10:10 AM

കൊച്ചി: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളില്‍ നിന്നും കണ്ടെത്തി. കൊച്ചി എളമക്കരയില്‍ മാക്കാപ്പറമ്പ് എന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിയാണ് ബക്കറ്റ് ഒഴുകി വരുന്നതും അതിനുള്ളിലെ മൃതദേഹവും ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


രണ്ടു സംശയങ്ങളാണ് പ്രധാനമായും പോലീസ് ഉന്നയിക്കുന്നത്. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാകാന്‍ സാധ്യതയുണ്ടെന്നാണ് ഒന്നാമത്തെ സംശയം. പ്രസവശേഷം കുട്ടി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം മറവ് ചെയ്യാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കാറുണ്ട്, അത്തരത്തില്‍ ഒരു അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

  • HASH TAGS
  • #murder
  • #police
  • #kochi
  • #elamakkara
  • #infantmortality
  • #childline