കൊറോണ ; കേരളത്തില്‍ കഴിയുന്ന മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍

സ്വ ലേ

Feb 04, 2020 Tue 09:31 AM

കൊറോണ ബാധിതരായി  കേരളത്തില്‍ കഴിയുന്ന മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍. മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്രചെയ്തവരാണ്. ജനുവരി 24-ന്  ഇവരുള്‍പ്പെടെ 36 പേര്‍ ആണ് കേരളത്തിലെത്തിയത്. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പംവന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി.


വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്. ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. 


  • HASH TAGS
  • #china
  • #Virus
  • #കൊറോണ