ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

സ്വന്തം ലേഖകന്‍

May 23, 2019 Thu 06:47 PM

ആലപ്പുഴ:  ആലപ്പുഴ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെടുപ്പിന്റെ ആദ്യം ഘട്ടം പിന്നിടുമ്പോള്‍ ഷാനി മോള്‍ ഉസ്മാന്‍ ലീഡ് നേടിയെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫ് ഇപ്പോള്‍ ലീഡ് നേടുന്നു. ബിജെപിയുടെ കെ.എസ്.രാധാകൃഷ്ണന്‍ മുന്നാം സ്ഥാനത്ത് തന്നെയാണ്. വോട്ടെണ്ണല്‍ 35 ശതമാനം പിന്നിടുമ്പോള്‍ ചെറിയ ലീഡുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും പോരാടുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഷാനിമോള്‍ ഉസ്മാന് വിജയിക്കുമെന്നാണെങ്കിലും പ്രവചനം പോലെ ഫോട്ടോഫിനിഷിംങ് തന്നെ ആണ് കാണുന്നത്. കണ്ണൂര്‍ കെ.സുധാകരന്‍, കോഴിക്കോട് എം.കെ രാഘവന്‍, മലപ്പുറം കുഞ്ഞാലികുട്ടി, പൊന്നാനി ഇ.ടി.മുഹമ്മദ് ബഷീര്‍ മുതല്‍ വടക്കന്‍ മണ്ഡലങ്ങള്‍ തുടങ്ങി തിരുവനന്തപുരം ശശി തരൂര്‍ വരെ വമ്പിച്ച ലീഡില്‍ കോണ്‍ഗ്രസ് മുന്നേറുന്നു.   • HASH TAGS