കേന്ദ്രത്തില്‍ താമര തിളക്കം : ആഘോഷങ്ങളിലാറാടി ബിജെപി

സ്വന്തം ലേഖകന്‍

May 23, 2019 Thu 11:58 PM

ഡല്‍ഹി : 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ ആരു ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. വന്‍ ഭൂരിപക്ഷത്തോടെ കേന്ദ്ര ഭരണം ബിജെപി ഉറപ്പാക്കി. കേരളവും പഞ്ചാപും തമിഴ്‌നാടും മാത്രമാണ് കോണ്‍ഗ്രസിന് നിലനിര്‍ത്താനായത്. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍സി 25 സീറ്റിലും വിജയമുറപ്പിച്ചു. ദക്ഷിണ ഇന്ത്യയില്‍ കര്‍ണാടക മാത്രമാണ് എന്‍ഡിഎക്ക് പിടിച്ചടക്കാന്‍ കഴിഞ്ഞത്.

നിലവില്‍ 339 സീറ്റും ബിജെപി വിജയമുറപ്പിച്ചു കഴിഞ്ഞു. 100 കുറഞ്ഞ സീറ്റുമാത്രമാണ് കോണ്‍ഗ്രസിന് നിലനിര്‍ത്താനായത്. രണ്ടക്കത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ ഒതുങ്ങുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.


  • HASH TAGS