കാട്ടാന അക്രമണം : ബൈക്ക് യാത്രികന് പരിക്കേറ്റു

സ്വലേ

Feb 06, 2020 Thu 05:55 PM

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ കാട്ടാനയുടെ അക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കൊമ്പുകുത്തി കുഴിയാനിക്കൽ  ഷാജിമോനാണ് പരിക്കേറ്റത്. 


മതമ്പ ഫോറസ്റ്റ് സ്റ്റേഷന് സമീപം വടശ്ശേരി റോഡിൽ വെച്ചാണ് കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന ആന ഷാജിയെ ആക്രമിച്ചത്. കാലിന് പരുക്കേറ്റ ഷാജിയെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്.

  • HASH TAGS
  • #elephant
  • #kottayam