വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

സ്വ ലേ

Feb 07, 2020 Fri 06:20 PM

ചെന്നൈ : നടന്‍ വിജയിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ  പ്രതിഷേധം.വിജയിയുടെ പുതിയ  ചിത്രമായ മാസ്റ്റേഴ്‌സിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നത്.


നെയ്‌വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഇവിടം  അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമാണെന്നും  ഷൂട്ടിങ്ങ് അനുവദിക്കില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ലിഗ്‌നൈറ്റ് കോര്‍പ്പറേഷന് പുറത്ത് മുദ്രാവാക്യം വിളിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.


  

  • HASH TAGS
  • #bjp
  • #Actor
  • #vijay