അമേഠിയിലെ തോല്‍വി രാഹുലിനെറ്റ കനത്ത തിരിച്ചടി

സ്വന്തം ലേഖകന്‍

May 24, 2019 Fri 05:49 PM

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് അമേഠിയില്‍ ഏറ്റ തോല്‍വി പാര്‍ട്ടിയ്ക്  കടുത്ത ആഘാതമാണ് ഉണ്ടാക്കിയത് . ചരിത്രപരാജയം എന്ന് തന്നെ ഈ തോല്‍വിയെ വിശേഷിപ്പിക്കാം .അമേഠിയിലെ തോല്‍വിയും യു പി എ യ്ക്കുണ്ടായ കനത്ത പരാജയവും   കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുക എന്ന അഭിപ്രായത്തിലെക്ക് വരെ രാഹുലിനെ  എത്തിച്ചു . ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോട് 49,091 വോട്ടിനാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപെട്ടത് . രാഹുല്‍ഗാന്ധി 2004 മുതല്‍ പ്രതിനിധാനം ചെയ്തുവന്ന മണ്ഡലത്തില്‍ ഇത്തവണ സ്മൃതി ഇറാനി 50.11 ശതമാനം വോട്ട് നേടി വിജയിച്ചു. രാഹുലിന് വയനാട് ലഭിച്ച വന്‍ ഭൂരിപക്ഷത്തിലുള്ള വിജയമാണ് ഏക ആശ്വാസം. അമേഠിയിലെ വികസനമുരടിപ്പ് പരിഹരിക്കാന്‍ ഒന്നുംചെയ്യാത്ത രാഹുലിനുവേണ്ടി ഇക്കുറിയും വോട്ട് പാഴാക്കരുതെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബിജെപി  പ്രചാരണം നടത്തിയത്.സ്മൃതി ഇറാനി അമേഠിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്  പ്രചാരണം നടത്തിയത് വിജയത്തിലെക്കുള്ള വഴി എളുപ്പമാക്കി .   • HASH TAGS
  • #result