കൊറോണ : ചൈനയിൽ മരിച്ചവരുടെ എണ്ണം 722 ആയി

സ്വലേ

Feb 08, 2020 Sat 09:15 AM

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 81 പേർ മരിച്ചു. 2,841 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചു.ഇതോടെ ഹുബൈയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. 34,000 പേർക്ക് ചൈനയിൽ ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമ്പോഴും ചൈനയിൽ മരണസംഖ്യ അനുദിനം ഉയരുകയാണ്.

  • HASH TAGS
  • #china
  • #Virus
  • #corona