വധുവിന്റെ വിവാഹസാരിക്ക് ഭംഗിയില്ലെന്ന് ആരോപിച്ച്‌ വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്‍വാങ്ങി

സ്വന്തം ലേഖകന്‍

Feb 08, 2020 Sat 05:55 PM

ബംഗളൂരു: വധുവിന്റെ വിവാഹസാരിക്ക് ഭംഗിയില്ലെന്ന് ആരോപിച്ച്‌ വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്‍വാങ്ങി.ബുധനാഴ്ച ബംഗളൂരു ഹസന്‍ ടൗണിലാണ് സംഭവം.നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയത്. 


എന്നാല്‍ വിവാഹദിവസം വധുവിന്റെ വിവാഹസാരിക്ക് ഗുണനിലവാരമില്ലെന്ന  കാരണത്താൽ ഹസന്‍ ടൗണ്‍ സ്വദേശി ബിഎന്‍ രഘുകുമാറും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറി. സംഭവത്തില്‍ രഘുകുമാറിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. രഘുകുമാറിനെതിരേ വഞ്ചനാകുറ്റം ചുമത്തി പോലീസ് കേസെടുത്തു.ഒളിവിലായ രഘുകുമാറിനായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

 

  • HASH TAGS
  • #Marriage