ഭാരം കുറയ്ക്കുന്നവര്‍ക്ക് പ്രചോദനമായി സാനിയ മിര്‍സ : നാല് മാസം കൊണ്ട് 89 കിലോയില്‍ നിന്നും 63 കിലോ

സ്വന്തം ലേഖകന്‍

Feb 11, 2020 Tue 01:03 AM

കളിക്കളത്തില്‍ മാത്രമല്ല ജീവിതത്തിലും പ്രചോദനം നല്‍കി ടെന്നീസ് താരം സാനിയ മിര്‍സ. നാല് മാസം കൊണ്ട് 89 നിന്ന് 63 കിലോയാണ് സാനിയ വണ്ണം കുറച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും വൈറലായിരുക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങളും അടിക്കുറിപ്പും പങ്കുവെച്ചു. അമ്മയായതിനു ശേഷം കളിക്കളത്തില്‍ ഇറങ്ങി സാനിയ ആരാധകരെ ഞെട്ടിച്ചിരുന്നു.  അമ്മയാകാന്‍ 2018ല്‍ മത്സരങ്ങളില്‍ നിന്ന് സാനിയ മാറിനിന്നിരുന്നു.


ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സില്‍ നദിയ കിചേനോക്കിനൊപ്പം കിരീടം നേടിയാണ് താരം തിരിച്ചുവരവ് അറിയിച്ചത്.


'എല്ലാവര്‍ക്കും ലക്ഷ്യങ്ങളുണ്ട്. ദിവസേനയുള്ളതും ദീര്‍ഘകാലത്തേക്കുള്ളതും. ഒരോ ലക്ഷ്യത്തിലും അഭിമാനിക്കുക... ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷവും ആരോഗ്യമുള്ളവളായി ഞാന്‍ തിരികെ വന്നു. കഠിന പ്രയത്നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്. ഇനിയും ഏതാനും കടമ്പകള്‍ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ... മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതേണ്ടതില്ല.' സാനിയ ചിത്രത്തോടൊപ്പം കുറിച്ചു.

  • HASH TAGS
  • #sports
  • #health
  • #healthtok
  • #saniamirza
  • #saniaweightloss
  • #inspiration