അഞ്ഞൂറ് റണ്‍സ് നേടുന്ന ടീം ഇവരാണ്; കോഹ്‌ലിയുടെ പ്രവചനം

സ്വന്തം ലേഖകന്‍

May 24, 2019 Fri 05:58 PM

ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അഞ്ഞൂറ് റണ്‍സ് ആദ്യമായി തികയ്ക്കുന്ന ടീമിനെ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി രംഗത്തെത്തി. ഏകദിന ലോകകപ്പില്‍ ഇതുവരെ പിറന്നിട്ടില്ലാത്ത അഞ്ഞൂറ് എന്ന റെക്കോര്‍ഡ് റണ്‍ നിരക്ക് ഇത്തവണ മറികടക്കുമെന്ന് മത്സരിക്കുന്ന പത്ത് ക്യാപ്റ്റന്‍മാരും അഭിപ്രായപ്പെട്ടിരുന്നു.


എന്നാല്‍ അഞ്ഞൂറ് മറികടക്കുന്ന ആദ്യ ടീം ഇംഗ്ലണ്ട് ആകുമെന്നാണ് കോഹ്‌ലി അഭിപ്രായപ്പെട്ടത്. മറ്റാരെക്കാളും ആ റെക്കോര്‍ഡ് നേടുവാന്‍ പ്രാപ്തരും ആഗ്രഹിക്കുന്നവരും ഇംഗ്ലണ്ടാണെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കി. പക്ഷെ റെക്കോര്‍ഡുകള്‍ ഇന്ത്യക്കൊപ്പം നില്‍കുമെന്നാണ് പല ക്രിക്കറ്റ് വിദഗ്ധരും വിലയിരുത്തുന്നത്. ഇംഗ്ലണ്ടിലെ വെയില്‍സില്‍ നടക്കുന്ന ലോകകപ്പ് മെയ് മുപ്പതിനാണ് ആരംഭിക്കുന്നത്.


  • HASH TAGS