കുവൈറ്റില്‍ നഴ്‌സുമാര്‍ക്കും പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍

Feb 12, 2020 Wed 08:13 PM

കുവൈറ്റ് സിറ്റി:  കുവൈറ്റില്‍ നഴ്‌സുമാര്‍ക്കും  പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു.


നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ള വിദ്യാര്‍ത്ഥികളും നഴ്‌സുമാരും അത് പുതുക്കാന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നോ പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്റ് ട്രെയിനിങില്‍ നിന്നോ ഉള്ള സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.


 

  • HASH TAGS
  • #licence
  • #nurse