ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി

സ്വന്തം ലേഖകന്‍

Feb 14, 2020 Fri 10:02 AM

വുഹാന്‍ ; ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്. ഹോങ്കോങിലും ഫിലിപ്പീന്‍സിലും ജപ്പാനിലും ഒരു കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹുബൈയില്‍ ഇന്നലെ 4823 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബൈയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 51,986 ആയി. ഇതില്‍ 36,719 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,685 പേരുടെ നില ഗുരുതരമാണ്. 4131 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


കേരളവും കൊറോണയ്‌ക്കെതിരെ അതീവ ജാഗ്രതയിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 2397 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

  • HASH TAGS
  • #world
  • #coronavirus
  • #coronainkerala
  • #coronainindia
  • #coronavirussymptoms
  • #deathrate