തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം

സ്വന്തം ലേഖകന്‍

Feb 19, 2020 Wed 08:20 PM

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു.മുപ്പത് പേരോളം കുഞ്ഞ് ഷെഡ്ഡുകളിലായി പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മ്മാണ കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.മൂന്ന് ഷെഡ്ഡുകള്‍ പൊട്ടിത്തെറിയില്‍ പൂര്‍ണ്ണമായും തകര്‍ന്നതായി പൊലീസ് പറ‌ഞ്ഞു. 


രാസവസ്തുക്കള്‍ കലര്‍ത്തി പാക്കറ്റുകളിലാക്കുന്ന ഷെഡ്ഡിലാണ് പൊട്ടിത്തെറി നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  • HASH TAGS
  • #തമിഴ്നാട്
  • #virudhanagar