സെല്ലിനുള്ളിലെ ചുമരില്‍ സ്വയം തലയിടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ നിര്‍ഭയ കേസ് പ്രതി

സ്വന്തം ലേഖകന്‍

Feb 20, 2020 Thu 10:43 AM

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച നാല് പ്രതികളില്‍ ഒരാള്‍ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. വിനയ് ശര്‍മ്മയാണ് സെല്ലിനുള്ളില്‍ തല ചുമരില്‍ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചത്. ഫെബ്രുവരി 16നാണ് സംഭവം.  പ്രതിയുടെ പരിക്ക് ഗുരുതരമല്ലെന്നും വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.പ്രതി  ഗുരുതര മാനസികരോഗത്തില്‍ പെട്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നുമാണ് അഭിഭാഷകന്റെ പുതിയ വാദം. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കി.


  • HASH TAGS
  • #DELHI
  • #nirbaya