കൗമാരക്കാരന്റെ 'പെണ്ണന്വേഷണം' ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍

May 24, 2019 Fri 07:58 PM

കോഴിക്കോടുകാരന്‍ ആധിന്‍ സകലകലാവല്ലഭനാണ്.  ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആധിന്‍ പെണ്ണന്വേഷണത്തിന്റെ തിരക്കിലാണ്. ചെറു പ്രായത്തിനിടെ നിരവധി സിനിമകള്‍ക്ക് പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ആധിന്റെ ആദ്യ സിനിമ 'പെണ്ണന്വേഷണ' ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 23 കാരന്‍ ആധിന്‍ ഒള്ളൂരിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് പെണ്ണന്വേഷണം. ലില്ലി, ഒടിയന്‍, കമ്മാരസംഭവം, 1971, ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി സിനിമകള്‍ക്ക് ആധിന്‍ അനൗദ്യോകികമായി ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്്. 


പുതുമുഖ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയും ആധിന്‍ തന്നെയാണ് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗോകുല്‍ ദാസ് കഥ എഴുതിയ  ചിത്രം  9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.


  • HASH TAGS
  • #pennanweshanam