വെടിയുണ്ടകൾ വഴിയരികിൽ നിന്ന് കണ്ടെത്തിയ സംഭവം; നിർണായക സൂചനകൾ ലഭിച്ചതായി ഡിജിപി

സ്വലേ

Feb 23, 2020 Sun 02:40 PM

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക സൂചനകൾ ലഭിച്ചതായി ഡിജിപി. കുളത്തൂപ്പുഴ കേന്ദ്രീകരിച്ച് കേന്ദ്രസേനകൾ കൂടുൽ അന്വേഷണം നടത്തിവരികയാണ്. കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറിയതായി ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോൺ കുരുവിളക്കാണ് അന്വേഷണ ചുമതല.


കൊല്ലം കുളത്തൂപ്പുഴയിലെ മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് ഇന്നലെ ഉച്ചയോടെയാണ് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്. 14 വെടിയുണ്ടകളിൽ 12 എണ്ണത്തിലും പാകിസ്താൻ ഓർഡൻസ് ഫാകടറിയുടെ ചുരുക്കെഴുത്തായ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

  • HASH TAGS
  • #DGP
  • #loknathbehra