'പി.എം മോദി'; തരംഗമില്ലാതെ ആദ്യ നാള്‍

സ്വന്തം ലേഖകന്‍

May 24, 2019 Fri 11:19 PM

രാജ്യമൊട്ടാകെ മോദി തരംഗം ആഞ്ഞടിക്കുമ്പോള്‍ വിജയത്തിന് കൂടുതല്‍ തിളക്കം നല്‍കുകയാണ് 'പിഎം നരേന്ദ്ര മോദി'. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്ത 'പിഎം നരേന്ദ്ര മോദി' ഇന്ന് തീയേറ്ററുകളിലെത്തി. മോദിയും ബി.ജെ.പി-യും ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കാഴ്ച വച്ച തെരഞ്ഞെടുപ്പിന്റെ അടുത്ത ദിവസം തന്നെ ചിത്രം തീയേറ്ററുകളില്‍ എത്തിയത് ശ്രദ്ധേയമാണ്.


ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ചിത്രം റിലീസ് ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ കുടുങ്ങി ഒന്നരമാസത്തോളം റിലീസ് നീട്ടി വെക്കേണ്ടി വന്ന ചിത്രത്തിന് ആദ്യ ദിവസം പ്രതീക്ഷിച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടില്ല. തീയേറ്ററുകളില്‍ തിരക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


  • HASH TAGS
  • #pmmodi