ഡൽഹി കലാപം : മരിച്ചവരുടെ എണ്ണം പതിനെട്ടായി

സ്വലേ

Feb 26, 2020 Wed 10:12 AM

ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.ചാന്ദ്ബാഗ്, മുസ്തഫാബാദ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കലാപത്തെ തുടർന്ന് അടച്ച മെട്രൊ സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്.

  • HASH TAGS
  • #DELHI