ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

സ്വ ലേ

Feb 26, 2020 Wed 07:10 PM

കോഴിക്കോട്:  ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി റെയില്‍വേ പോലീസിന്റെ പിടിയില്‍. ധാന്‍പുര്‍ സ്വദേശി സയാഗി(40) ആണ് പിടിയിലായത്.പോലീസും ആര്‍.പി.എഫും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പരശുറാം എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സയാഗി  പിടിയിലാവുന്നത്.പേരാമ്പ്രയില്‍ സ്വര്‍ണപണിക്കാരനായ പരശുവെന്നയാളില്‍ നിന്ന് സ്വര്‍ണം വാങ്ങി മംഗലാപുരത്ത് വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് സയാഗിയെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


 

  • HASH TAGS
  • #police
  • #Railway