മോദി മെയ്‌ 30ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും

സ്വന്തം ലേഖകന്‍

May 25, 2019 Sat 12:00 AM

ന്യൂഡൽഹി:  മോദി മെയ്‌ 30ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും.രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ മോഡിയും അമിത്ഷായും  കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെടുക്കും. ഇന്നു വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന  മന്ത്രിസഭായോഗത്തില്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. ശേഷം  രാഷ്ട്രപതിയ്ക്ക്  രാജി സമര്‍പ്പിക്കും.രണ്ടാം മന്ത്രിസഭ രൂപീകരണത്തിന്‌ മുൻപ് തന്നെ  മോഡിയും അമിത്‌ ഷായും  മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയെയും , മുരളി മനോഹന്‍ ജോഷിയെയും സന്ദര്‍ശിച്ചു. 


  • HASH TAGS
  • #Election