ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി : മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

സ്വലേ

Feb 28, 2020 Fri 04:16 PM

 കൊല്ലം ഇളവൂരിൽ ആറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.


മുങ്ങിമരണം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ മാത്രമാണ്  ശരീരത്തിലുള്ളത്. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

  • HASH TAGS
  • #Kollam
  • #devanandha