കൊറോണ വൈറസ് : സം​സ്ഥാ​ന​ത്ത് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ

സ്വന്തം ലേഖകന്‍

Mar 03, 2020 Tue 10:36 PM

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന  സാഹചര്യത്തിൽ  സം​സ്ഥാ​ന​ത്ത്  മു​ന്‍​ക​രു​ത​ല്‍  ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ലോകത്താകമാനം വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിരീക്ഷണം അവസാനിപ്പിക്കാൻ കഴിയില്ലെന്നും നി​രീ​ക്ഷ​ണം  മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ അ​തു​പോ​ലെ ത​ന്നെ നി​ല​നി​ര്‍​ത്തും.  


നി​ര​വ​ധി ലോ​ക രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് 19 വ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ മൂ​ന്നു ഷി​ഫ്റ്റാ​യി പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തും. നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​രെ കൂ​ടു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ വെ​യ്ക്കു​ന്ന​താ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.


  • HASH TAGS
  • #കൊറോണ
  • #coronavirus