കൊവിഡ് 19 ​ ഭീതി: അമൃതാനന്ദമയി ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തി

സ്വന്തം ലേഖകന്‍

Mar 06, 2020 Fri 02:59 PM

കൊല്ലം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തിയതായി 'ദി ഹിന്ദു' റിപ്പോര്‍ട്ട്​. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തിയതായി  അമൃതാനന്ദമയീ മഠം അധികൃതര്‍ വ്യക്തമാക്കിയത്.ഇന്ത്യയില്‍ വിദേശികള്‍ അടക്കം 31 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തരെ ആലിംഗനം ചെയ്ത് കൊണ്ടുള്ള ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.കൊല്ലത്തെ മഠത്തില്‍ ഒരു ദിവസം ഏകദേശം 3000പേര്‍ക്ക്​ ​വരെ ദര്‍ശനം നല്‍കി വന്നിരുന്നു.ആരോഗ്യമന്ത്രാലയത്തില്‍ നിന്നും അറിയിപ്പുള്ളതിനാല്‍ സ്വദേശികളും വിദേശികളും അടക്കമുള്ള ഭക്തരെ മഠത്തില്‍ കയറ്റേണ്ടതില്ല എന്നാണ്​ തീരുമാനമെന്ന്​ മഠം നോട്ടീസില്‍ പറയുന്നതായും 'ദി ഹിന്ദു' റിപ്പോര്‍ട്ട്​ ​ചെയ്തു .

  • HASH TAGS
  • #coronavirus
  • #കൊവിഡ് 19