വയനാട്ടില്‍ യുവാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം

സ്വന്തം ലേഖകന്‍

May 25, 2019 Sat 07:05 PM


   വയനാട്:  യുവാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയത് അയല്‍പക്കക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന്‌.പുല്‍പ്പള്ളി കാട്ടു മാക്കില്‍ (കാപ്പി സെറ്റ്) പത്മനാഭന്റെ  മകന്‍ നിധിന്‍ ആണ്  വെടിയേറ്റു മരിച്ചത്.  ഇന്നലെ രാത്രി 9.45 നാണ് സംഭവം നടന്നത് .നിധിന്റെ അയല്‍വാസിയായ ചാര്‍ളിയാണ് നാടന്‍ തൊക്ക് ഉപയോഗിച്ച്‌ വെടിവെച്ചത്. നിധിന്റെ  കൊച്ചച്ചന്‍ കിഷോറിനും വെടിയേറ്റിരുന്നു.  വെടിവെച്ച ശേഷം കാട്ടിലേക്ക് കടന്ന ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

  • HASH TAGS
  • #kerala
  • #wayanad