കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് : മീഡിയ വണ്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലുകള്‍ 48 മണിക്കൂറിലേക്ക് സംപ്രേക്ഷണം നിര്‍ത്തിവെച്ചു

സ്വന്തം ലേഖകന്‍

Mar 06, 2020 Fri 09:13 PM

ഡല്‍ഹി ; ഡല്‍ഹി വംശഹത്യ പ്രക്ഷേപണം ചെയതതില്‍ സംബന്ധിച്ച് മീഡിയ വണ്‍ ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍  48 മണിക്കൂറിലേക്ക് സംപ്രേക്ഷണം നിര്‍ത്തിവെച്ചു. സംപ്രേക്ഷണം ചെയ്യേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നതാണ് കാരണം.


കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ഇന്ന് രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് സംപ്രേക്ഷണം നിര്‍ത്തിവെച്ചത്. ഓണ്‍ലൈന്‍ സൈറ്റും യുട്യൂബ് ചാനലിനും ഇത് ബാധകമല്ല. ഈ സമയങ്ങളില്‍ ഓണ്‍ലൈനായി വാര്‍ത്തകള്‍ ലഭ്യമാകും.


  • HASH TAGS