കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വലേ

Mar 07, 2020 Sat 10:50 AM

കോഴിക്കോട് :സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.


വെസ്റ്റ് കൊടിയത്തൂരിലെ ഒരു ഫാമിൽ ആയിരത്തിൽ ഏറെ കോഴികൾ ചത്തു. ഇരു പ്രദേശത്തെയും ഒരു കിലോമീറ്റർ ചുറ്റളവ് നിരീക്ഷണത്തിലാണ്. ആളുകളിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.


സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.  2016-ലാണ് സംസ്ഥാനത്ത് ഇതിനുമുൻപ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകൾക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.

  • HASH TAGS
  • #കോഴിക്കോട്
  • #toknews
  • #പക്ഷിപ്പനി