പക്ഷിപ്പനി : ആശങ്ക വേണ്ട ; രോഗബാധ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ എല്ലാം പക്ഷികളെ നശിപ്പിക്കും

സ്വന്തം ലേഖകന്‍

Mar 07, 2020 Sat 03:35 PM

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. ആരോഗ്യ വകുപ്പിന്റെ ടീം കോഴിക്കോട് എത്തിയിട്ടുണ്ട്.പനി പടരാന്‍ സാധ്യതയുളള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നശീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ ആരംഭിക്കും .ഇതിനായി സ്‌ക്വാഡിനെ രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡിലുള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം.


സര്‍ക്കാര്‍ ഫാമുകളിലുള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മനുഷ്യരിലേക്ക് പടരും എന്ന തരത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കോഴക്കോട് കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന് നല്‍കിയെന്ന് മന്ത്രി അറിയിച്ചു.പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 

  • HASH TAGS
  • #kozhikode
  • #പക്ഷിപ്പനി