കൊവിഡ്-19; ആറ്റുകാൽ പൊങ്കാല മാറ്റി വയ്ക്കില്ല; കെ കെ ശൈലജ

സ്വലേ

Mar 08, 2020 Sun 07:01 PM

സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയത്. എന്നാൽ ആറ്റുകാൽ പൊങ്കാല മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി പ്രതികരിച്ചു.


രോഗം പടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ മാറി നിൽക്കുകയോ വീട്ടിൽ തന്നെ പൊങ്കാല ഇടുകയോ ചെയ്യണമെന്നും  ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ പൊങ്കാല നിര്‍ത്തി വെയ്‌ക്കേണ്ടതില്ലെന്നും  മന്ത്രി ട്വിറ്ററിൽ  കുറിച്ചു. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും മന്ത്രി വ്യക്തമാക്കി.

  • HASH TAGS
  • #kkshylaja
  • #coronavirus