കൊറോണ: പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആരോഗ്യവകുപ്പിന്റെ മാ​ര്‍​ഗ​രേ​ഖ

സ്വന്തം ലേഖകന്‍

Mar 10, 2020 Tue 03:38 PM

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാഹചര്യത്തി​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള മാ​ര്‍​ഗ​രേ​ഖ സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റി​ക്കി.


1. പ​രീ​ക്ഷ​യ്ക്ക് കു​ട്ടി​ക​ളെ ക്ര​മീ​ക​രി​ക്കു​മ്ബോ​ള്‍ ഒ​രു ബെഞ്ചി​ല്‍ പ​ര​മാ​വ​ധി ര​ണ്ടു പേ​ര്‍ എ​ന്ന രീ​തി​യി​ല്‍ ഇ​രു​ത്ത​ണം.


2. കു​ടി​വെ​ള്ളം കൊ​ണ്ടു​വ​ന്ന കു​പ്പി, ഗ്ലാ​സ്, സ്‌​കെ​യി​ല്‍, റ​ബ​ര്‍, പേ​ന തു​ട​ങ്ങി​യ​വ കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ പ​ങ്കു​വ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.


3. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള കു​ട്ടി​ക​ളെ പ്ര​ത്യേ​ക മു​റി​യി​ല്‍ ഇ​രു​ത്തി പ​രീ​ക്ഷ എ​ഴു​തി​ക്ക​ണം. ക​ഴി​വ​തും രോ​ഗ​ല​ക്ഷ​ണ​മു​ള്ള കു​ട്ടി​ക​ളെ ഒ​രു ബെ​ഞ്ചി​ല്‍ ഒ​രാ​ള്‍ വീ​തം ഇ​രു​ത്തു​ക.


4. കു​ട്ടി​ക​ള്‍ ക​ഴി​വ​തും കൂ​ട്ടം​കൂ​ടി നി​ല്‍​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം. പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ലു​ട​ന്‍ വീ​ടു​ക​ളി​ലേ​ക്ക് പോ​ക​ണം.


5. ശ്വാ​സ​കോ​ശ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കു​ട്ടി​ക​ള്‍ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തി​ല്ല.


6. ക്ലാ​സ് മു​റി​ക​ളു​ടെ ജ​ന​ലു​ക​ളും ക​ത​കു​ക​ളും വാ​യു സ​ഞ്ചാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന രീ​തി​യി​ല്‍ തു​റ​ന്നി​ട​ണം

  • HASH TAGS
  • #exam