കൊറോണ : 39 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

സ്വലേ

Mar 12, 2020 Thu 03:20 PM

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ 39 രാജ്യങ്ങളിലേക്ക് താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.


ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് സൗദി റദ്ദാക്കിയത്. ഇന്ത്യക്ക് പുറമേ പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കും യാത്രാവിലക്കുണ്ട്.

  • HASH TAGS
  • #saudiarabia
  • #corona