സ്വര്‍ണവില കുറഞ്ഞു ; പവന് 30,280 രൂപ

സ്വലേ

Mar 14, 2020 Sat 12:17 PM

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 30,280 രൂപയായി. ഗ്രാമിന് 3790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഇന്നലെ 1200 രൂപകുറഞ്ഞ് 30,600 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. ഇതോടെ അഞ്ചുദിവസംകൊണ്ട് 2000 രൂപയാണ് കുറഞ്ഞത്. 


 

  • HASH TAGS
  • #Gold