കൊറോണ ; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുളള നാല് ട്രെയിനുകള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍

Mar 18, 2020 Wed 06:18 PM

ചെന്നൈ: കൊറോണ  ഭീതിയെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ  കുറവ് മൂലം ദക്ഷിണ റെയില്‍വേ നാല് ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈയില്‍ നിന്ന് കേരളത്തിലേക്കുളള നാല് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ആവശ്യത്തിന് യാത്രക്കാര്‍ ഇല്ലാത്തതാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം.


 തിരുവനന്തപുരം ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്‌പെഷ്യല്‍ (06015, 06016) ,ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം എസി എക്‌സ്പ്രസ് (22207),എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്. 

 

  • HASH TAGS
  • #കൊറോണ