സംസ്ഥാനത്ത് പുതിയ കൊറോണ പോസിറ്റീവ് കേസുകളില്ല

സ്വന്തം ലേഖകന്‍

Mar 18, 2020 Wed 08:46 PM

തിരുവനന്തപുരം:കേരളത്തിൽ  പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ  7861 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട് .


നിലവില്‍ 2550 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2140 നെഗറ്റീവ് ആണെന്നും ബാക്കിയുള്ളവയുടെ ഫലം കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

  • HASH TAGS
  • #coronavirus