സന്നാഹ മത്സരത്തിലെ തോല്‍വി ലോകകപ്പിനെ ബാധിക്കില്ല; ജഡേജ

സ്വന്തം ലേഖകന്‍

May 27, 2019 Mon 07:06 PM

ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കേറ്റ തോല്‍വി കാര്യമാക്കേണ്ടെന്ന് രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിലെ സാഹചര്യം അല്‍പം ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യ ഓവറുകളില്‍ ബാറ്റേന്തുക ബുദ്ധിമുട്ടുണ്ടാക്കി. മത്സരം പുരോഗമിക്കുന്തോറും പിച്ച് ബാറ്റിങ്ങിന് അനുകൂലമായി വന്നു എന്നും ജഡേജ പറഞ്ഞു.


ഒരു മത്സരം കൊണ്ട് ടീമിനെ വിലയിരുത്തേണ്ട. ടീമിലെ എല്ലാ കളിക്കാര്‍ക്കും വേണ്ടത്ര പരിചയ സമ്പത്ത് ഉണ്ടെന്നും, ലോകകപ്പ് കളികള്‍ ഇന്ത്യക്ക് അനുകൂലമാകുമെന്നും ജഡേജ വ്യക്തമാക്കി. സന്നാഹ മത്സരത്തിലെ തോല്‍വിയെ കുറിച്ചോര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍ പരിഭ്രാന്തരാകേണ്ട എന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.


  • HASH TAGS
  • #sports
  • #jadeja
  • #worldcup