കൊറോണ : ഇന്ത്യയിൽ മരണസംഖ്യ ആറായി

സ്വലേ

Mar 22, 2020 Sun 01:34 PM

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. മുംബൈ സ്വദേശിയായ 63കാരനും ബിഹാര്‍ സ്വദേശിയായ 38കാരനുമാണ് മരിച്ചത്. 


ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയയാളാണ് ബിഹാറില്‍ മരിച്ചത്. പട്ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. ഇന്ത്യയിൽ 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

  • HASH TAGS
  • #corona