കൊവിഡ്-19: ഒളിംപിക്സ് മാറ്റിയേക്കും

സ്വ ലേ

Mar 23, 2020 Mon 09:12 AM

കൊറോണ  പടരുന്ന സാഹചര്യത്തില്‍ ടോക്യോ ഒളിംപിക്സ് മാറ്റിവെക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി പ്രസിഡണ്ട് തോമസ് ബാക്ക്. ഒളിംപിക്സ് മാറ്റിവെക്കുകായണെങ്കില്‍ ഇനി 2021 ലായിരിക്കും നടക്കുക.


ജൂലൈ 24 നാണ് ഒളിംപിക്സ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ ഒളിംപിക്സ് തിയതി മാറ്റുന്നതടക്കമുള്ള കാര്യങ്ങളില്‍ ഐ.ഒ.സി നിലപാടറിയിച്ചിരുന്നില്ല.എന്നാല്‍ ഭൂരിപക്ഷം കായികതാരങ്ങളും ഐ.ഒ.സി തീരുമാനത്തില്‍ ആശങ്ക അറിയിച്ച്    രംഗത്തെത്തിയതോടെയാണ് കമ്മിറ്റി പുനരാലോചനയ്ക്ക് തയ്യാറായത്.  

  • HASH TAGS
  • #sports
  • #ഒളിംപിക്സ്