പൊട്ടിത്തെറിച്ച് പ്രിയങ്ക; പ്രവര്‍ത്തക സമിതിക്കെതിരെ രൂക്ഷ വിമര്‍ശനം

സ്വന്തം ലേഖകന്‍

May 27, 2019 Mon 07:37 PM

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ പരാജയം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് പ്രിയങ്ക പ്രവര്‍ത്തക സമിതി യോഗത്തെ വിമര്‍ശിച്ച് രംഗത്തു വന്നത്.തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഉണ്ടായതെന്നും നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോള്‍ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നുവെന്നും പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തില്‍ ചോദിച്ചു.


തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രിയങ്ക രാഹുലിന്റെ രാജി തീരുമാനത്തെയും ശക്തമായി എതിര്‍ത്തു. രാഹുലിന്റെ രാജി ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്നും ഈ അവസരത്തില്‍ വിവേക പൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും രാഹുലിനെ പ്രിയങ്ക ഉപദേശിച്ചു.


  • HASH TAGS