മോദി അധികാരമേല്‍ക്കുമ്പോള്‍ എല്ലാവരും പൂജ നടത്തണം; സെന്‍കുമാര്‍

സ്വന്തം ലേഖകന്‍

May 27, 2019 Mon 08:07 PM

തിരുവനന്തപുരം: മെയ് 30-ന് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. തിളക്കമാര്‍ന്ന വിജയത്തോടെയായിരുന്നു രണ്ടാം തവണയും മോദി അധികാരത്തിലെത്തിയത്. എന്നാല്‍ മോദി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സെന്‍കുമാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.


വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി ലോകനേതാക്കള്‍ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഭാരതവും ലോകവും ഈ ശുഭമുഹൂര്‍ത്തം ആഘോഷിക്കുമ്പോള്‍ കേരളീയരും അതില്‍ പങ്കുചേരണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

  • HASH TAGS