അടച്ചുപൂട്ടല്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 402 കേസുകള്‍ റജിസ്‌ററര്‍ ചെയ്തു : 121 കേസുകള്‍ തിരുവനന്തപുരത്ത് നിന്ന്

സ്വലേ

Mar 24, 2020 Tue 09:16 PM

കേരളം ലേക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമം ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ 402 കേസുകള്‍ റജിസ്‌ററര്‍ ചെയ്തു. ഇതില്‍ 121 കേസുകള്‍ തിരുവനന്തപുരത്താണ് റജിസ്റ്റര്‍ ചെയ്തത്. അനാവശ്യമായ പുറത്തിറയവര്‍ക്കെതിരെയും നിയമം പാലിക്കാത്തവര്‍ക്കെതിരെയുമാണ് കേസ്. പല ജില്ലകളിലും നിരോധനാജ്ഞ നിലനില്‍ക്കെ കനത്ത സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.   പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്നു.


തിരുവനന്തപുരം സിറ്റി - 121

തിരുവനന്തപുരം റൂറല്‍ - 02

കൊല്ലം സിറ്റി - 02

കൊല്ലം റൂറല്‍ - 68

കോട്ടയം - 10

ആലപ്പുഴ - 24

ഇടുക്കി - 48

എറണാകുളം സിറ്റി - 47

എറണാകുളം റൂറല്‍ - 22

തൃശൂര്‍ സിറ്റി - 20

തൃശൂര്‍ റൂറല്‍ - 01

പാലക്കാട് - 01

മലപ്പുറം - 06

കോഴിക്കോട് സിറ്റി - 02

വയനാട് - 13

കണ്ണൂര്‍ - 10

കാസര്‍ഗോഡ് - 05

  • HASH TAGS
  • #keralapolice
  • #corona