കു​മാ​ര​സ്വാ​മി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​ഗ​തീ​ഷ് ഷെ​ട്ടാ​ര്‍

സ്വന്തം ലേഖകന്‍

May 28, 2019 Tue 05:45 PM

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ്  ജ​ഗ​തീ​ഷ് ഷെ​ട്ടാ​ര്‍. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫലത്തിലെ പരാജയം മനസിലാക്കി സ്വയം രാജി വെച്ചു പുറത്തു പോവേണ്ട മാന്യതയെങ്കിലും കുമാരസ്വാമി കാണിക്കണമെന്ന് ജഗതീഷ് ഷെട്ടാർ പറഞ്ഞു . മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ കു​മാ​ര​സ്വാ​മി​ക്ക് ഒ​രു സീ​റ്റാ​ണ് ല​ഭി​ച്ച​ത്. അതുകൊണ്ട് തന്നെ  അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​വ​കാ​ശ​മി​ല്ലെ​ന്നും ഷെ​ട്ടാ​ര്‍ വ്യക്തമാക്കി .


കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​രി​നെ ജ​ന​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ന്നി​ല്ല എന്നതാണ് ലോക്സഭാ തിരഞ്ഞെടുപ് ഫലത്തിലൂടെ കാണുന്നത്.   മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അദ്ദേഹം അർഹനല്ല . എത്രെയും പെട്ടെന്ന് തന്നെ  കു​മാ​ര​സ്വാ​മി പ​ദ​വി രാ​ജി​വ​യ്ക്ക​ണമെന്ന് ഷെട്ടാർ പറഞ്ഞു 

  • HASH TAGS
  • #kumaraswami