സംസ്ഥാനത്ത് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Mar 25, 2020 Wed 06:18 PM

സംസ്ഥാനത്ത് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ പാലക്കാട് സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളും രണ്ട് പേര്‍ പത്തനംതിട്ടക്കാരും ഒരാള്‍ ഇടുക്കിയിലും ഒരാള്‍ കോഴിക്കോടുമാണ്. ഇതില്‍ നാല് പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്.ഒരാള്‍ ബ്രിട്ടണില്‍ നിന്നും ഒരാള്‍ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. മൂന്നാള്‍ക്ക് രോഗികളുമായുള്ള കോണ്ടാക്ടിലൂടെയുമാണ് കൊറോണ പിടിപ്പെട്ടത്.സംസ്ഥാനത്ത് ആകെ 76342 പേര്‍ നിരീക്ഷണത്തിലാണ്. അതില്‍ 532 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലും നിരീക്ഷണത്തിലാണ്.

  • HASH TAGS
  • #Covid19