കരിഞ്ചന്തയ്‌ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Mar 26, 2020 Thu 06:43 PM

വിലക്കയറ്റമുയരുന്നതിലും കരിഞ്ചന്തയ്ക്കുമെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിശ്യ സാധനങ്ങള്‍ക്ക് കടക്കാര്‍ അന്യായമായ വിലയാണ് ഈടാക്കുന്നതെന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും അരിയും ധാന്യങ്ങളും സൗജന്യമായി നല്‍കും. ബേക്കറികളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിസ്‌ക്കറ്റും ബ്രഡും ഉത്പാദിപ്പിക്കണമെങ്കില്‍ ബേക്കറി കൂടിയെ തീരു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
  • HASH TAGS