ലോക്ക് ഡൗണ്‍: മദ്യം ലഭിക്കാത്തതില്‍ അസ്വസ്ഥനായ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍

Mar 27, 2020 Fri 11:35 AM

തൃശൂര്‍:  കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിൽ  ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യശാലകളൊക്കെ സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. 


എന്നാൽ മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്.മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു.

  • HASH TAGS
  • #Covid